Saturday, March 17, 2012

'മാങ്ങയണ്ടി'


'മാങ്ങയണ്ടി'


പ്രണയമെന്ന വളത്തിനാല്‍
കാച്ചുപ്പഴുത്തുഞാനൊരു
മാവിന്‍ക്കൊമ്പിലാടിയുലഞ്ഞു നിന്നു.
കേവലമൊലരു വഴിപ്പോക്കയായ
അവളവളുടെ ഹൃദയമെന്നെന്നെ കബിളിപ്പി-
ച്ചൊരു മുട്ടന്‍ക്കല്ലെടുത്തൊരേറ്.
പ്രണയവശ്യനായ് നിന്നയെന്‍
തണ്ടു പൊട്ടി ഞാന്‍ താഴെ വീണു.
ആര്‍ത്തിയോടവള്‍ പാഞ്ഞടുത്തെന്നെ-
യെടുത്താഞ്ഞു കടിച്ചു.
പിന്നെയും കടിച്ചു തുരുതുരാക്കടിച്ചു.
ഒടുവില്‍ ബാക്കിയായ അണ്ടി വലിച്ചെറിഞ്ഞു.
എന്നിലെ നീരും ദശയുമെല്ലാം ഊറ്റിയെടുത്തവളൊരു
രക്തരക്ഷസ്സിനെപ്പോല്‍ പോയമറഞ്ഞു.
ആര്‍ക്കും വേണ്ടാതെയവള്‍ക്കു വേണ്ടാതെ
മറ്റൊരു ജന്മവും കാത്ത് ഞാന്‍ ചേറില്‍....
  
-പ്രേംശ്രീ-


come n chirp

chirp guys. chirp the story of nature